My ScrapYard
Just some random craps coming up in my little nut sized brain :)
Wednesday, 19 February 2014
vote
വോട്ടഭ്യര്‍ത്തിച്ചു
വെള്ള പൂശിയ മതിലിൽ
നേതാവിൻ ചിരിച്ച മുഖം
പതിപ്പിച്ചു പോയ പോസ്ടുകൾക്കിടയിൽ
ശ്വാസം കിട്ടാതെ പിടഞ്ഞു -
"പരസ്യം പതിക്കരുതെന്ന"
അക്ഷരക്കൂട്ടുകൾ!
Tuesday, 18 February 2014
ജീവിതമേ നീ
മറ്റാരും തേടിവരാനില്ലാത്തൊരു
ഭൂഖണ്ഡം തിരഞ്ഞു
പോകണമൊരിക്കൽ!
ഭീതി തൻ കാലൊച്ചകൾ
തീരെ ഇല്ലാത്തൊരു
ഇടനാഴി തേടി പോകണമൊരിക്കൽ!
ഇന്നലെകൾ മറച്ചു ഇന്നിലേക്ക് നോക്കുമ്പോൾ
ജീവിതമേ നീ
മരണത്തേക്കാൾ നിശബ്ദം
…
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)