Monday, 23 September 2013

ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു

 ജീവിതം  മടുത്തു തുടങ്ങിയോ എന്നൊരു ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു .. ജീവിതത്തിൽ ഇനിയൊന്നും നേടാനില്ല എന്നൊരു  തോന്നൽ ..എന്നാൽ ഞാൻ എവിടെയും എത്തിയില്ല താനും, ലക്ഷ്യങ്ങൾ ഒന്നുമില്ലതൊരു ജീവിതം..

ഇങ്ങനെ വിഷമിച്ചിരുന്ന എന്റെ മനസ്സ് മാറ്റിമറിച്ചത് ഒരു Mumbai യാത്രയാണ്‌..
തെരുവുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ, അവര്ക്കൊക്കെ മുൻപിൽ എന്റെ പ്രശ്നങ്ങളും ചിന്തകളും വെറും ഒരു കടുകുമണിയോളം.

താമസിക്കാൻ ഒരു മേല്ക്കൂര പോലും ഇല്ലാതെ റോഡിൻറെ വശത്ത് ടാർപോളിൻ വലിച്ചു കെട്ടി അതിൽ താമസിക്കുന്ന കുടുംബം, ചിലര്ക്ക് അത് പോലും ഇല്ല.
 Fly over ന്റെ താഴേ വെറുതെ കിടന്നുറങ്ങുന്നവർ, ഒന്ന് വസ്ത്രം മാറാൻ പോലും, അല്ല മാറാൻ അവര്ക്ക് വേറെ ഇല്ലാലോ.

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി signalലിൽ ഓരോ വണ്ടിയുടെയും ഗ്ലാസിൽ തട്ടി കൈ നീട്ടുന്ന അമ്മമാർ,
ആഹാരത്തിനു വേണ്ടി പണിയെടുക്കുന്ന പിഞ്ചു കുട്ടികൾ,
ബലഹീനതകൾ മൂലം ശരീരം വിൽക്കേണ്ടിവന്ന ഒരുപാടു സ്ത്രീകൾ,
പ്രകൃതിയുടെ വികൃതി എന്നോണം ആണും പെണ്ണുമല്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് പേർ, അവരെ കാണുമ്പോൾ നമുക്കൊരു ചിരി, പിന്നെ അയ്യേ ഹിജടകൾ എന്നൊരു പുച്ഛവും

Mumbai എന്ന മഹാനഗരത്തിലെ കാഴ്ചകൾ ഇനിയും ഏറെ..എത്ര നമ്മൾ പുരോഗമിച്ചാലും, ലോകം വെട്ടിപിടിച്ചാലും നമുക്ക് ചുറ്റും നമ്മുടെ സഹോദരി സഹോദരന്മാർ വേദന അനുഭവിക്കുമ്പോൾ അത് കണ്ടില്ലെന്നു നടിച്ചു ജീവിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌ ?

ശരിയാണ് എനിക്ക് ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു !!!!!!


No comments:

Post a Comment