മറക്കില്ലൊരിക്കലും
നിൻ -
യാത്രമൊഴി,
മായില്ല
നിൻ
മുഖമതെൻ
മനസ്സിൽ
നിന്നും.
തരാട്ടുപ്പാടിയുറക്കിയപ്പോഴും,
തഴുകി
തലോടിയപ്പോഴും,
അറിഞ്ഞില്ല
നിൻ-
പുഞ്ചിരി തൻ
മറയത്തെ
കാണാവേദനകൾ.
അറിഞ്ഞില്ല നിൻ
യാതന
ഉരുകിത്തീരുവോളം
കാലമെത്ര
കഴിഞ്ഞാലും
ഹൃദയത്തിൽ
കുടികൊള്ളു-
മൊരു
തീരാവേദനയായി നീ
അമ്മേ
മറക്കില്ല-
നിൻ
യാത്രാമൊഴി,
ജഗദീശ്വരന്റെ
സന്നിധിയിൽ
വീണ്ടും
കണ്ടുമുട്ടുവോളം-
മറക്കില്ല
ഞാൻ......

No comments:
Post a Comment