കഴിഞ്ഞ വര്‍ഷത്തില്‍ നമുക്ക് വേണ്ടപെട്ട ചിലര്‍ നമ്മെ വിട്ടു പിരിഞ്ഞു.... .ആ വേദന നമ്മെ വിട്ടു പോകണമെങ്കില്‍ കുറെ കാലം എടുക്കും.... ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത കുറെ കാര്യങ്ങള്‍ നടന്നു... വേദനിപ്പിക്കുന്നപലതും കണ്ടു, കേട്ടു.....ഇനി വയ്യ.. ഞാനീ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പലവട്ടം മനസ്സില്‍ പറഞ്ഞു.... എന്നിട്ടും അടുത്ത പുതുവര്‍ഷത്തിനായ് പിന്നെയും കാത്തു... എന്നെയും കാത്ത് ഒരു നല്ല നാളെ ഉണ്ട് എന്ന പ്രതീക്ഷ.... അതൊന്നു മാത്രമാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ....ഒളിച്ചോടാന്‍ എളുപ്പമാണ് ..പക്ഷെ ജീവിച്ചു കാണിക്കാനാണ് വിഷമം ..."ഞാന്‍ ജീവിക്കുന്നു ,നന്നായിത്തന്നെ !" എന്ന് പറയിപ്പിക്കണം ..അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോളൂ..... സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല പുതുവര്‍ഷം പ്രതീക്ഷിച്ചുകൊണ്ട്.......
No comments:
Post a Comment