Friday, 7 March 2014

നന്ദിതാ...നീ

ഇന്നലെയും അവൾ വന്നിരുന്നു-
ആകാശത്തിന്റെ വിരിമാറിൽ,
ചാഞ്ചാടാൻ
ഒരു ക്ഷണകത്തുമായി.
നിരാശയുടെ താഴ്‌വരയിൽ
എന്റെ പ്രതീക്ഷയുടെ-
കാത്തിരിപ്പ്‌ കണ്ടതിനാലാകും
അവൾ തിരികെ നടന്നത്..
ഇനിയുമൊരു ഋതുഭേദതിനായി
നന്ദിതാ ... ഞാൻ കാത്തിരിക്കും
നിന്റെ ഗുൽമോഹർ പൂക്കുവോളം
ഞാൻ രാപാർത്തിരിക്കും


No comments:

Post a Comment