സ്വപ്‌നങ്ങൾ ചിലപോഴെങ്കിലും സത്യമാകും
എന്നത് വെറുതെ പറയുന്നതല്ല. ഇനി ഒരിക്കലും നടക്കില്ല എന്ന് ഞാൻ വിചാരിച്ച പല
കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിടുണ്ട്, അത് പോലോന്നാണ് ഇതും.
ജീവിതതിൽ ഇനിയൊരിക്കലും അവനെ കാണും എന്ന്
ഞാൻ ഓർത്തില്ല. അവിചാരിതമായി അവന്റെ call കണ്ടു ഞാൻ ഞെട്ടി,
"എടീ വാ movie പോകാം, ഞാൻ
നാട്ടിലുണ്ട്"
ഒരു നിമിഷം ഞാൻ ചുറ്റും നോക്കി, വെറുതേ
തോന്നിയതാണോ ? ഫ്ലാടിലേക്ക് നടക്കുമ്പോളും മനസ്സില് ഒരു സംഘർഷം, ഇനി
അവൻ കളിപ്പിച്ചതാണോ?
താഴെ ചെന്നതും ബൈക്കിൽ ചിരിച്ചു കൊണ്ട് ദാ
ഇരിക്കുന്നു , ഒരു കാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവൻ
പണ്ട് Shah Rukh Khan ഓം ശാന്തി ഓമിൽ
പറഞ്ഞ ഡയലോഗ് എന്റെ മനസ്സിലേക്ക് പറന്നു വന്നു
किसी चीज़ को अगर तुम पूरे दिल से चाहे तो सारी कायनात तुम्हे उससे मिलाने कि कोशिश करेंगे
ഏതാണ്ട് അത് പോലെ തോന്നി !
No comments:
Post a Comment