ഏതാണ്ട് 1970 ലാണ് സഖാവിനെ ഞാന്‍ ആദ്യമായി കാണുന്നത്. കമ്മ്യൂണിസം എന്ന വാക്ക് അക്ഷരാര്‍ഥത്തില്‍ കൊടുംപിരി കൊണ്ട് നില്കുന്ന സമയം . ചുവപ്പുകൊടി വീശി വീറോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു നീങ്ങുന്ന സഖാവിനെ പലപ്പോഴായി ഞാന്‍ നോക്കി നിന്നിട്ടുണ്ട് . എപ്പോഴാണെന്നറിയില്ല കൈലി ഉടുത്തു മുറി ബീഡിയും വലിച്ചു നില്ക്കുന്ന സഖാവിന്റെ മുഖം എന്റെ മനസ്സില്‍ പതിഞ്ഞു പോയത്. എതൊരു പെണ്ണും മോഹിച്ചു പോകുന്ന പുരുഷ സങ്കല്പം , അതായിരുന്നു തെക്കേടത്ത് സഖാവ് ചന്ദ്ര ശേഖരന്. ശേഖരേട്ട എന്നാണ് മറ്റുള്ളവര്‍ വിളിച്ചിരുന്നത് എങ്കിലും സഖാവെന്നു വിളിക്കനായിരുന്നു എനിക്കിഷ്ടം എന്റെ സഖാവ്.
ഇന്നത്തെ പോലെ യാതൊരു വിതതിലുള്ള സ്വാതന്ദ്ര്യം അന്നുണ്ടായിരുന്നില. സഖാവിനെ കാണുന്നത് തന്നെ വളരെ വിരളമായിരുന്നു. കൂട്ടുകാരുമൊത് കോളേജില്‍ പോകുന്ന വഴി പാടവരമ്പത്തൂടെ എതിരെ വരുന്ന സഖാവ് അല്ലെങ്കില്‍ പുഴക്കരയിലെ മണല്‍ത്തിട്ടയില്‍ കമ്മ്യൂണിസം പറഞ്ഞിരിക്കുന്ന സഖാവ്. എങ്കിലും ആ നിമിഷങ്ങള്‍ എനിക്ക് വിലപ്പെട്ടതായിരുന്നു. സഖാവിന്റെ ഒരു നോട്ടതിനായ് ഞാന്‍ കൊതിച്ചിരുന്നു.
ഒടുവില്‍ നാളുകള്‍ക്കു ശേഷം ഒരു ദിവസം കൈതോടിന്റെ അപ്പുറവും ഇപ്പുറവും ഞാനും സഖാവും മാത്രം. ഇരുവരും വഴി മാറിയില്ല ഒരേ സമയം പാലത്തില്‍ കയറി. അങ്ങനെ ആ കൈവരി പാലത്തിന്റെ നടുവില്‍ വെച്ച് ആദ്യമായി ഞാന്‍ സഖാവിന്റെ കണ്ണുകളിലേക്കു നോക്കി ,വിസ്മയിപ്പിക്കും വിതതിലുള്ള ഒരു അപൂര്‍വ തിളക്കം ഞാന്‍ ആ കണ്ണുകളില്‍ കണ്ടു. വെറുമൊരു കൈദൂരത്തില്‍ എന്റെ സഖാവ്. " കുട്ടി നിലക്ക് ഞാന്‍ പോകട്ടെ എന്ന് പറഞ്ഞു എന്റെ നേരെ വന്ന സഖാവ് , കൈവരിയില്‍ മുറുകെ പിടിച്ചു ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു .ഇരുവരുടെയും ശരീരം പരസ്പരം പുണര്‍ന്ന പോലെ എന്റെ മാറില്‍ സഖാവിന്റെ നെഞ്ചു അമര്‍ന്ന നിമിഷം ലോകം അവസാനിച്ചെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. അവയെ തഴുകി തലോടിയെന്നപോലെ സഖാവ് പാലം കടന്നു പൊയ്. അന്ന് രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല, കണ്ണടച്ചാല്‍ എനിക്ക് ചുറ്റും സഖാവിന്റെ വിയര്‍പ്പിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധമായിരുന്നു.
പിന്നീടു പലപ്പോഴായി ഞാന്‍ സഖാവിനെ കണ്ടു. സഖാവ് എന്നെയും ശ്രദ്ധിച്ചു തുടങ്ങി എന്ന സത്യം ഞാന്‍ മനസിലാക്കി. ഒരിക്കല്‍ ഒറ്റയ്ക്ക് ചെറിയമ്മയുടെ വീടിലേക്ക് പോകും വഴി സഖാവിനെ ഞാന്‍ കണ്ടു . എന്റെ കാലുകള്‍ മണ്ണില്‍ ഉറച്ച പോലെ തോന്നി എനിക്ക്. " ഒരു കാര്യം പറയാനുണ്ട് , കുട്ടി ഒന്ന് വരൂ നമ്മുക്കല്പം മാറി നില്ക്കാം " എന്ന് പറഞ്ഞു സഖാവ് അടുത്തുള്ള കശുമാവിന് തോട്ടത്തിലേക്ക് നീങ്ങി . പുറകെ കാലുകള്‍ വലിച്ചു വലിച്ചു ഞാനും. അടുത്തെങ്ങും ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം സഖാവ് എന്റെ അടുത്ത് വന്നു എന്നെ വാരിപുണര്‍ന്നു " എനിക്കിഷ്ടമാണ് നിന്നെ ഒരുപാട് " എന്ന് പറഞ്ഞു എന്റെ നെറ്റിയിലും കവിളിലും സഖാവ് തുടരെ തുടരെ ചുംബിച്ചു. എന്റെ മുഖം സഖാവിന്റെ കൈകളില്‍ എടുത്തു ചുണ്ടുകള്‍ സഖാവിന്റെ ചുണ്ടോടടുപ്പിച്ചു, കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ നിന്നു. എന്റെ കഴുത്തിലൂടെ മാറിടം തഴുകി തലോടി സഖാവിന്റെ കൈകള്‍ താഴോട്ട് പോയി. സഖാവിനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു,എന്റെ നഖങ്ങള്‍ സഖാവിന്റെ പുറത്താഴ്നിറങ്ങി.പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയ പോലെ സഖാവിനെ തള്ളി നീക്കി ഞാന്‍ ഓടി. തിരിഞ്ഞു നോക്കിയപ്പോള്‍ സ്തബ്ദനായി നില്ക്കുന്ന സഖാവിന്റെ രൂപം. അങ്ങനെ ഞങ്ങളുടെ പ്രണയം വളര്‍ന്നു. എല്ലാ കമിതാക്കളെയും പോലെ ഞങ്ങളും ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയിതു.വികാരനിര്‍ഭരമായ നിമിഷങ്ങളില്‍ എപ്പോഴോ ഞങ്ങള്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായി. അതൊരിക്കലും ഒരു തെറ്റായി എനിക്ക് തോന്നിയില്ല.
കോളേജ് പഠനം കഴിഞ്ഞു പ ജി പഠിക്കാനായി ഞാന്‍ ടൌണിലെ കോളേജില്‍ ചേര്‍ന്നു. വീട്ടില്‍ നിന്നും അകലെ സഖാവില്‍ നിന്നും അകലെ എന്റെ മനസ്സ് വിങ്ങുകയായിരുന്നു ഓരോ നിമിഷവും. മാസങ്ങള്‍ക്ക് ശേഷം ഞാന്‍ നാട്ടിലെത്തിയ ദിവസം. വലിയ ബാഗും കൊണ്ട് ഞാന്‍ ഓടുകയായിരുന്നു വീടിലേക്ക് , എത്രയും പെട്ടെന്ന് സഖാവിനെ കാണാനുള്ള കൊതികൊണ്ട്. തൊട്ടടുത്ത അമ്പലത്തില്‍ വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു ഒരു കൂട്ടം ആളുകള്‍ റോഡിലേക്ക് വന്നു, നാട്ടിലെ ആരുടെ കല്യാണമാണ് എന്നറിയാന്‍ ഞാന്‍ റോഡരുകില്‍ നിന്ന് എത്തി നോക്കി. വെള്ള മുണ്ടും നീളന്‍ കയ്യുള്ള വെള്ള ഷര്‍ട്ടും , കയ്യില്‍ ഹാരവും പൂചെണ്ടുമായ് നവ വധുവിന്റെ കൂടെ വരന് ആയി എന്റെ സഖാവ്. ബാഗുമായി വിറങ്ങലിച്ചു നിന്ന എന്റെ മുന്‍പിലൂടെ നവ വധുവിനെയും ചേര്‍ത്ത് പിടിച്ചു അയാള്‍ നടന്നു നീങ്ങി. യാതൊരു ഭാവ വ്യതാസവുമില്ലാതെ അയാള്‍ എന്നെ കടന്നു പോയി. പണ്ട് കൈവരി പാലം കടന്നു പോയപ്പോള്‍ അയാളുടെ മുഖത്തു ഉണ്ടായ അതേയ് ഭാവം.
ഹൃദയാഘാതം ആയിരുന്നത്രെ ! ആ വീടിന്റെ പടി കടന്നപ്പോള്‍ ഒരു നിമിഷം ഞാന്‍ എന്നോട് തന്നെ ചോദിച്ചു ഹൃദയം ഇല്ലാതാവര്ക്കെങ്ങനെ ഹൃദയാഘാതം ഉണ്ടാകുമെന്ന് !!!
kalakki sakhavey....aa sakhavenna prayogathinu thanne oru dwayartham sthaapikkan kazhinju ezhuthukaarikku.... pakshe ivide sakhavu snehathinte karyathil kurachu socialisathillode pangu vechu enne ullu.... haha
ReplyDelete