അങ്ങനെ ഞാനും കണ്ടു കൊച്ചിയിലെ മഹാത്ഭുതമായ ലുലു ഷോപ്പിംഗ് സെൻറർ. ഒരു നിമിഷത്തേക്ക് തോന്നി ഞാൻ വീണ്ടും ദുബായിൽ എത്തിയെന്ന്. ഷോപ്പുകളുടെ ഇന്ടിരിയർ, ഗ്ലാസ്സ് വർക്കുകൾ,ലൈറ്റ് സെറ്റുപുകൾ അങ്ങനെ എന്തെല്ലാം വൈവിധ്യങ്ങൾ. ഇനി മുതൽ മലയാളികളുടെ ഷോപ്പിംഗ് ഭ്രമത്തിന് പുതിയൊരു വഴിത്തിരിവായി. ഇടപ്പള്ളി എന്ന കൊച്ചു ഗ്രാമം ഏഷ്യയുടെ ഭൂപടത്തിൽ വലിയൊരു സ്ഥാനം തന്നെ നേടിയെടുത്തു.
ഇരുന്നുറോളം ബ്രാൻഡുകൾ ആണ് ഇവിടെ അണിനിരന്നു കിടക്കുന്നത്. ഒരു പകൽ മുഴുവനും നടന്നാലും കണ്ടു തീരില്ലാത്ത വിതം വിസ്തീർണതയിൽ കിടക്കുന്ന ലുലു മാൾ മലയാളികള്ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്ന് തന്നെ.
ഒന്നും വാങ്ങിയില്ല എങ്കിലും മണിക്കുറുകൾ ഞാൻ ഡ്രസ്സ് സ്റ്റോർ അരിച്ചു പെറുക്കി നടന്നു. ചിലപ്പോൾ വർണാഭമായ നിറങ്ങളാകാം എന്നെ അവിടെ പിടിച്ചു നിറുത്തിയത്, എവിടെ തിരിഞ്ഞാലും ഒരു നൂറു വർണങ്ങൾ!!
അവിടെ നിന്നും നേരെ ഇലക്ട്രോണിക് സ്റ്റോർ, അതിനകത്ത് ടെക്നോളജിയുടെ വളർച്ചയും കണ്ടിങ്ങനെ അദ്ഭുതപ്പെട്ടു നിന്നു.
ഒടുവിൽ വയറ്റിൽ നിന്നും കാഹളം മുഴങ്ങിയപ്പോൾ നേരെ വെച്ച് പിടിപ്പിച്ചു ഫുഡ് കോർട്ടിലേക്ക്. തൊട്ടടുത്ത് തന്നെ കുട്ടികളുടെ പറുദീസാ പോലെ ഫണ്‍ സോണ്‍... അച്ഛനമ്മമാരുടെ പോക്കറ്റ് കീറാൻ പാകത്തിന് കിടിലൻ ഗെയിംസ്. കാണുന്ന ഇതൊരു കുട്ടിയും വാശി പിടിച്ചു കരയും ഒരിക്കലെങ്കിലും കളിക്കാനായി. വെറുതെ പിള്ളേരെ പറ്റിക്കാൻ ഓരോ കളികളെ ... നമ്മുടെ ഒക്കെ കുട്ടികാലത്ത് കളിച്ചിരുന്ന സാറ്റസീറ്റും, കള്ളനും പോലീസും, കുട്ടിയും കോലും ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്ന് പോയിരുക്കുന്നു. ഇന്നത്തെ മക്കൾ വെർചുവൽ റിയാലിറ്റിയിൽ ജീവിക്കുന്നു. ക്രിക്കറ്റ് കളിക്കാനും , ഫുട്ബോൾ കളിക്കാനും, പാട്ട് പഠിക്കാനും വരെ കമ്പ്യൂട്ടർ ... കാലം പോയ പോക്കെ!!!
ഹാ അപ്പൊ പറഞ്ഞു വന്നത് ഞാൻ ഫുഡ് കോർട്ടിൽ പോയ കാര്യം. ഒരേ സമയത്ത് രണ്ടായിരം ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന സ്ഥലമത്രെ ഇതു. പറഞ്ഞിട്ടേന്താ സൂചി കുത്താൻ ഇടമില്ലാത്ത പോലെ ആളുകള്. ശ്വാസം വിടാൻ പോലും ബുദ്ധിമുട്ടി ഞാൻ. അവിടെ വെച്ച് ഒരു കാര്യം ഞാൻ മനസിലാക്കി, കാശുള്ളവനും ഇല്ലാത്തവനും ഒരു പോലെ ചിലവാക്കാൻ മത്സരിക്കുന്നു. മലയാളിയുടെ ഭക്ഷണപ്രിയത്തിലും വമ്പൻ മാറ്റം വന്നിരിക്കുന്നു. K.F.C , S.F.C , ChicKing,PIZZAHUT തുടങ്ങി കോഴികളെ ജീവിക്കാൻ അനുവതിക്കാത്ത ഒരു കൂട്ടരേ ഏറെ സ്നേഹിക്കുന്ന മലയാളികൾ. ബർഗർ , സാനവിച്, കോക്ക് , പെപ്സി , മയോനിസ് , ഫ്രഞ്ച് ഫ്ര്യസ് തുടങ്ങിയ മുന്തിയ ഫുഡുകൾ മാത്രം കുട്ടികൾക്ക് കൊടുക്കുന്ന ഒരു പുതിയ സമൂഹം പിറവിയെടുത്തിരിക്കുന്നു.
വരും തലമുറയ്ക്ക് നല്ലത് മാത്രം വരട്ടെ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ലുലുവിന് പുറത്തേക്കിറങ്ങി , ചേട്ടാ ഇൻഫോ പാർക്ക് എന്ന് ഗമയിൽ പറഞ്ഞു ഓട്ടോയിലേക്ക് കയറി
ചിത്രങ്ങൾ - ഗൂഗിൾ ദൈവം വഴി ഡൌണ്‍ലോഡ് ചെയ്തത്

No comments:
Post a Comment