Tuesday, 12 March 2013

ജനല്‍പ്പാളികള്‍ക്കപ്പുറം

 തിരക്കേറിയ കൊച്ചി നഗരത്തിലെ  പതിനെട്ടു നിലയുള്ള  ഫ്ലാറ്റില്‍ ഇരിക്കുമ്പോഴും മനസ്സങ്ങു ദൂരെ റബ്ബര്‍ മരങ്ങള്‍ക്കിടയിലുള്ള എന്‍റെ കൊച്ചു വീട്ടിലേക്കു ഒരു നൂറു വട്ടം യാത്ര പൊയ്ട്ടുണ്ടാകും. ഫ്ലാറ്റിലെ ജീവിതം ഞാന്‍ എറെ ആസ്വദിക്കുന്നു എങ്കില്‍ പോലും മനസ്സില്‍ എവിടെയോ ഒരു നഷ്ടബോധം. 

രാവിലെ കണ്ണ് തിരുമ്മി ബ്രഷും കൊണ്ട് പുറകിലെ മാവിന്ച്ചുവട്ടിലേക്ക് പോകുന്നതും, അണ്ണാരക്കണ്ണന്മാരുടെ ചിലപ്പു നോക്കി നില്‍ക്കുനതും, മുറ്റത് വെള്ളം നിറച്ചു വച്ചിരിക്കുന്ന ബക്കറ്റില്‍ നിന്നും അടക്കാകുരുവികള്‍ വെള്ളം കുടിക്കുന്നതും അങ്ങനെ എന്തെല്ലാം കാഴ്ചകളായിരുന്നു.... 

ഇവിടെ എന്‍റെ  ബെഡ് റൂമിലെ ജനലില്‍ കൂടി നോക്കിയാല്‍  താഴെ ഒരു നിര വീടുകള്‍, കെട്ടിടം പണിക്കു വന്ന അന്യ സംസ്ഥാന  തൊഴിലാളികളെ പാര്‍പ്പിക്കുന്ന വീടുകള്‍., വീടെന്ന ഉപമ തീര്‍ത്തും ചേരില്ലാത്ത, അലൂമിനിയം പാട്ട നിരത്തി ഉണ്ടാക്കിയ പാര്‍പിടങ്ങള്‍..,എപ്പോഴുമുണ്ടാകും ശബ്ധകോലാഹലങ്ങള്‍ , കാരണങ്ങള്‍ പലതാവാം, വെള്ളം നിറക്കാനുള്ള തിരക്കുകള്‍(( , "Water Is Precious" എന്നതിന്‍റെ ഉത്തമ ഉദാഹരണം ഇവിടെ കാണാം,ഭക്ഷണത്തിന് വേണ്ടിയുള്ള കാത്തുനില്‍പ്പ്‌,സ്നേഹം നിഷേധിക്കപ്പെടുമ്പോഴുള്ള നിസ്സഹായത,പിന്നെ എന്തിനെന്നറിയാത്ത രോഷവും. ജനലിനപ്പുറം ഒരുപാട് ജീവിതങ്ങള്‍ മറഞ്ഞു പോകുന്നതും കാണുന്നുണ്ട് ,ആക്രോശങ്ങള്‍,അമര്‍ത്തിയ നിലവിളികള്‍..... പിന്നെ എല്ലാം നിശ്ചലം... 

രാത്രിയിലെ  നിശബ്ധതയില്‍ അവരുടെ രോദനം ശൂന്യതയില്‍ എങ്ങോ മറഞ്ഞു. 
ചെറിയ ഒരു നെടുവീര്‍പ്പോടെ ഞാന്‍ കണ്ണുകളടച്ചു റബ്ബര്‍ മരങ്ങളെയും ധ്യാനിച്ച്  എന്‍റെ ജനല്‍പ്പാളികള്‍  കൊട്ടിയടച്ചു ! 


No comments:

Post a Comment