Tuesday, 26 March 2013

ഇങ്ങനെയും ചിലത്

സൈബർ ലോകത്തന്തിയുറങ്ങും 
രാവുകളിലെന്നോ ഒരിക്കൽ 
എൻറെ ചാറ്റ് ബോക്സിൽ-
പൊന്തി വന്നോരപരിചിതൻ 
വഴി തെറ്റി വന്നതോ, 
മറ്റാരും ഇല്ലാത്ത കൊണ്ടോ , 
അറിയില്ല -
പിന്നിടതൊരു ശീലമായി. 
മുഖം പോലുമില്ലാതൊരാൾക്ക് മുന്നിൽ 
ഹൃദയം തുറന്നു ഞാൻ. 
ദിനരാത്രങ്ങൾ കഴിഞ്ഞെന്നോ 
ഒരിക്കലവന്റെ ചാറ്റ് ബോക്സിലെ 
പച്ച വെളിച്ചം നിലച്ചു. 
അല്പയുസ്സായ മനുഷ്യരുണ്ട്‌ ഭൂവിൽ 
ഇതു പോലെ ചില സൗഹൃദങ്ങളും 

No comments:

Post a Comment