അപ്രതീക്ഷിതമായിട്ടാണ് ഞാൻ അവനെ കാണുന്നത് , എന്റെ അനിയന്റെ അടെ പേര് തന്നെ അയ കൊണ്ടാകാം അവനോടൊരു പ്രത്യേക സ്നേഹം തോന്നിയത് . നോബിൾ എന്നാണ് അവന്റെ പേര് . നമ്മെ പോലെ അല്ല അവൻ ,
ഞാൻ പറയുന്നതൊന്നും അവൻ കേട്ടില്ല , കാരണം അവനു കേൾവിയില്ല
എന്നെ അവൻ കണ്ടില്ല , കാരണം അവനു കാഴ്ചയില്ല
അവൻ എന്നോട് മിണ്ടിയില്ല , കാരണം അവനു സംസരശേഷിയില്ല,
എവിടെയും ഓടി പോകാൻ അവനാവില്ല , കാരണം അവനു ചലനശേഷിയില്ല.
എല്ലാതിനും ഉപരി അവനു ഈ ലോകം എന്താണ് എന്ന് പോലുമറിയില്ല , കാരണം അവനു മാനസിക വളർച്ചയില്ല.
ജീവനുള്ള കേവലം ഒരു ശരീരം മാത്രം,
അവന്റെ ഈ അവസ്ഥക്ക് കാരണം അവന്റെ സ്വന്തം പെറ്റമ്മ തന്നെയാണ്.
വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ കോഴികോട് മെഡിക്കൽ കോളേജിന്റെ ടോയിലെറ്റിൽ അവനു ജന്മം കൊടുത്തു അവിടെ തന്നെ ഉപേക്ഷിച്ചു പോയ ആ അമ്മ . കുറച്ചു കഴിഞ്ഞു ടോയിലെറ്റിൽ കയറിയ മറ്റൊരു സ്ത്രീ കണ്ടത് ആ കുഞ്ഞിന്റെ തല ക്ലോസെറ്റിൽ തിരുകി കയറ്റി വെള്ളമൊഴിചിരിക്കുന്ന കാഴ്ച, മരിച്ചിട്ടില്ല എന്ന് കണ്ട അവർ അവനെ അടുത്തുള്ള ഒരു അനാഥലയതിലാക്കി. ഒരൽപം കരുണ അവന്റെ അമ്മക്ക് തോന്നിയിരുന്നെങ്കിൽ അവന്റെ അവസ്ഥ ഇതാവില്ലയിരുന്നു ഇന്നു.
കാഴ്ചയോ,കേള്‍വിയോ,വിചാരങ്ങളോ, വികാരങ്ങളോ ,ആഗ്രഹങ്ങളോ പോലുമില്ലാതെ താനരാണന്നുപോലും അറിയാതെ ജീവിക്കുന്ന നോബിള്‍.
കഴിഞ്ഞ ഇരുപത്തിയൊന്നു വർഷമായി എമ്മാവുസ് വില്ലയിലെ ഒരംഗം ആയി അവൻ അവിടെ കഴിയുന്നു , അവർക്ക് അവൻ ദൈവത്തിന്റെ സമ്മാനമാണ് - ഗിഫ്റ്റ് ഓഫ് ഗോഡ്
സ്വന്തം സുഖത്തിനു വേണ്ടി അവനെ ഉപേക്ഷിച്ച അവന്റെ പെറ്റമ്മ , എന്തിനായിരിക്കാം അവർ അങ്ങനെ ചെയ്ടതെന്നു ഒരുപാടു ഞാൻ ആലോചിച്ചു, അവന്റെ പേര് പോലെ തന്നെ കളങ്കം എന്തെന്ന് പോലും അറിയാത്ത അവന്റെ മുഖം, മനസ്സിൽ തറഞ്ഞു കിടക്കുന്നു. എല്ലാ കഴിവുകളും ഉണ്ടായിട്ടും ഞാൻ എന്താണ് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുനതു എന്ന ഒരു ചോദ്യം ബാക്കിയായ് എന്റെ മനസ്സിൽ.
കാണേണ്ടത് തന്നാണോ ഞാൻ കാണുന്നത് ?
കേൾക്കേണ്ടത് തന്നാണോ ഞാൻ കേൾക്കുന്നത് ?
ചെയ്യേണ്ടത് തന്നാണോ ഞാൻ ചെയ്യുന്നത് ?
ഒന്ന് കൂടെ ആലോചിക്കാം !
കടപ്പാട് - ശാലോം
Carry out a random act of kindness,
with no expectation of reward,
safe in the knowledge that
one day someone might do the same for you.

No comments:
Post a Comment