നിരാകരിക്കപ്പെട്ട മലയാള സിനിമയുടെ പിതാവ് J.C.Danielനു എന്‍റെ പ്രണാമം.Celluloid എന്ന സിനിമയിലൂടെ കമല്‍ ചിത്രീകരിച്ചത് മലയാള സിനിമയുടെ അധികം ആരും അറിയാതെ പോയ ചരിത്രമായിരുന്നു. തിരസ്ക്കരിക്കപ്പെട്ട മലയാളത്തിലെ ആദ്യ ചിത്രമായ 'വിഗതകുമാരന്‍' അഥവാ 'The Lost Boy' എന്ന സിനിമയുടെ ചരിത്രം.
എന്നെ പോലുള്ള ന്യൂ ജനറേഷന്‍ വിഡ്ഢികള്‍ക്ക് ഒരു തിരിച്ചറിവ് കൂടിയായിരുന്നു ഈ കമല്‍ ചിത്രം.മലയാളത്തെക്കാലുപരി അന്യഭാഷാ ചിത്രങ്ങളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് മലയാളത്തിന്‍റെ മഹത്വം മനസിലാക്കി തരുന്ന ഒന്നായിരുന്നു ഇത്. എക്കാലത്തെയും മറക്കാനാവാത്ത ഒരു പിടി നല്ല ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ഇതാ ഒരു പൊന്‍തൂവല്‍ കൂടി.
ജീവിച്ചിരുന്ന കാലത്ത് തിരസ്ക്കാരം മാത്രം ലഭിച്ച J.C.Daniel എന്ന മനുഷ്യനും, ഇരുട്ടിന്‍റെ മറവിലേക്ക് ഓടി മറഞ്ഞ മലയാളത്തിന്‍റെ ആദ്യ നായിക P.K.Rosyയും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.
എന്നെ മലയാളത്തോട് അടുപ്പിച്ച CELLULOID എന്ന ചിത്രത്തിനും അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ നന്ദി
- എന്ന് മേബിള്‍ ബേബി

No comments:
Post a Comment