പ്രണയത്തോട് എന്നുമെനിക്ക് വെറുപ്പായിരുന്നു. പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചതാകട്ടെ , അവനും. സ്വപ്‌നങ്ങള്‍ കാണാന്‍ , ജീവിതത്തിനു നിറങ്ങള്‍ നല്കാന്‍ എന്നെ ശീലിപ്പിച്ചതും അവന്‍ തന്നെ. ഞാന്‍ അവനെ സ്നേഹിക്കുകയയിരുന്നോ അതോ ആരാധിക്കുകയയിരുന്നോ അറിയില്ല....
ഇന്നു വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇപ്പോഴും എനിക്കറിയില്ല അവന്‍ എനിക്കാരായിരുന്നു എന്ന്.
നാളുകള്‍ക്കു മുന്‍പ് അവന്‍ എന്നെ ഒറ്റപെടുത്തി പോയപ്പോള്‍ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയായിരുന്നു. ആത്മാവ് മുറിയുന്ന വേദനയിലും ഞാന്‍ അവനെ കുറ്റപെടുത്തിയിട്ടില്ല ഒരിക്കല്‍ പോലും.മനസ്സും ശരീരവും അവന്‍റെ തിരിച്ചു വരവിനായി കാത്തിരുന്നു.
ഇനിയൊരിക്കലും അവനെ തിരിച്ചു കിട്ടുകയില്ല എന്ന സത്യം മനസിലാക്കിയ അന്ന് ജീവിടതിന്റെ തലങ്ങള്‍ മാറുകയായിരുന്നു. വാശിയോടെ പൊരുതാന്‍ പ്രേരിപ്പിച്ചത്നു, പുതിയൊരു വാതില്‍ തുറന്നു തന്നതിന്, ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കിയതിനു..ഇന്നത്തെ എന്നെ സൃഷ്ടിച്ചതിനു... അങ്ങനെ എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്നില്‍ നിന്നും അകന്നു പോയ എന്‍റെ പ്രണയത്തോടാണ്....

lyk it :)
ReplyDelete