Monday, 18 March 2013

ഒരു പ്രാർത്ഥന മാത്രം

വിട പറഞ്ഞെങ്ങോ പിരിയുന്ന വേളയിൽ
പടിപ്പുര വാതിലിൽ നിന്ന് ഒരിക്കൽ കൂടി
അവൻ തിരിഞ്ഞു നോക്കി-
അവന്റെ കണ്ണുകളും നിറഞ്ഞിരുന്നോ,
അറിയല്ല-
കണ്ണുകൾ നിറഞ്ഞു തുളുംബിയിട്ടും,
അവ്യക്തമായ അവന്റെ രൂപം
ഇരുളിൽ മറയും വരെ
ശില പോലെ ഞാൻ നിന്നു.
ജന്മാന്മാന്തരങ്ങൾ ഒന്നിച്ചെന്ന വാക്ക് തന്നിട്ട്
ഈ ജന്മം മുഴുവനാകും മുമ്പേ
എന്നിൽ നിന്നകന്ന എന്റെ പ്രണയം.
ഇനിയെന്റെ സന്ധ്യകളിൽ നിനക്ക്
വേണ്ടിയുള്ള കാത്തിരിപ്പുണ്ടാകില്ല,
നിർവികാരതയുടെ അത്തരം രാവുകളിൽ
ഇനിയെന്നും ഞാൻ തനിച്ചായിരിക്കും .
ഹൃദയം നുറുങ്ങുന്ന  വേദനയിലും
അവനു നല്ലത്  വരണേ-
എന്ന പ്രാർത്ഥന മാത്രം ചുണ്ടിൽ ....

                                    ചിത്രം - ഓർമയുടെ പഴയ ഒരു കോണിൽ നിന്ന് ചികഞ്ഞെടുത്തത് 

2 comments: