അപ്രതീക്ഷിതമായി കിട്ടിയ അവധി അടിച്ചു പൊളിക്കാൻ വീട്ടിലെത്തിയ എന്നെയും കാത്തു ഹെൻറി മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. സ്നേഹം കൊണ്ടാണോ എന്തോ എന്നെ കണ്ടതേ അവൻ എൻറെ മേലേക്കൊരു ചാട്ടം. പിന്നെന്തു പറയാൻ ചുരിദാർ പല കഷണങ്ങളാക്കി അവൻ സ്ഥലം വിട്ടു. ഗംഭീരമായ വരവേല്പ്പ് !
കുളിം തേവാരവും കഴിഞ്ഞു വയറു നിറയെ ഭക്ഷണവും കഴിഞ്ഞു , t.v ക്ക് മുന്നിൽ ചടഞ്ഞു കൂടി ബോർ അടിച്ചു. ബോറടി മാറ്റാനായി വെറുതെ പുറകുവശത്തെ തൊടിയിലേക്കിറങ്ങി നോക്കിയപ്പോൾ-
ദേ , എൻറെ ചാമ്പ പൂത്തു നിറയെ ചാമ്പക്ക കായ്ച്ച് കിടക്കണ്. നല്ല ചൊക ചൊകാന്നു ചുവന്നു പഴുത്ത ചാമ്പക്ക.
ഓടി ചെന്ന് കൈ എത്തണ ദൂരത്തെ ഒക്കെ പറിച്ചു പോക്കെടിലാക്കി.
ദുരാഗ്രഹം കൊണ്ടാകാം ഇനിയും പറിക്കാനായി ഞാൻ നാല് പാടും നോക്കി.
അടുത്തെങ്ങും ആരുമില്ല -
പിടഞ്ഞു വലിഞ്ഞു ഒരു പ്രകാരത്തിൽ ചാമ്പ മരത്തിൽ കയറി പറ്റി. കൈ ഒന്ന് തെന്നിയപ്പോൾ പിടി കിട്ടിയ മരകൊമ്പിൽ ചാടിപിടിച്ചു. പിടിച്ചു കഴിഞ്ഞാണ് പണി പാളിയെന്ന് മനസ്സിലായത്. കൈ ചെന്ന് പെട്ടത് നീറിന്റെ കൂട്ടിൽ.
യുദ്ധക്കളത്തിലെന്നോണം നീറുകൾ എന്നെ പൊതിഞ്ഞു. വേദന കൊണ്ട് പണ്ട് ഞാൻ സ്കൂളിൽ പടിച്ചപ്പോ പോലും മര്യാദക്ക് എഴുതാത്ത "ക്ഷ മ്മ ഞ്ഞ " തുടങ്ങിയ അക്ഷരങ്ങൾ വായുവിൽ എഴുതി . തിളക്കത്തിലെ സലിം കുമാറാണ് അപ്പോ മനസ്സിലേക്ക് വന്നത് " ഇംഗ്ലീഷ് പഠിക്കണേൽ കഞ്ചാവടിച്ച പോരെ , വെറുതെ സ്കൂളി പോയി " , ഏതാണ്ട് അത് പോലെ തോന്നി അപ്പൊ.
ധൈര്യം ചോർന്നു പോകാതെ ..... ശേ ..അതല്ല :)
ശക്തമായി ഞാനും ഉറുമ്പുകൾക്കെതിരെ ആഞ്ഞടിച്ചു. എണ്ണമറ്റ ഉറുമ്പുകളെ ഞാൻ എന്റെ ഈ കൈകൾകൊണ്ട് കൊന്നൊടുക്കി.
എൻറെ ഈ പ്രകടനം ഒക്കെ കണ്ടു നിന്ന അയലത്തെ വീട്ടുകാർ മൂക്കത്ത് വിരൽ വെച്ചു പറഞ്ഞു - കെട്ടിക്കാറായ പെണ്ണ് ദാണ്ടേ ചാമ്പയുടെ മുകളിൽ കേറി ചാമ്പക്ക പറിക്കണ്.
വളിച്ച ഒരു ചിരി പാസാക്കി ഞാൻ മരത്തിൽ നിന്ന് ചാടിയിറങ്ങി. കയ്യും കാലും ചോറിഞ്ഞോണ്ട് അടുക്കളേൽ പോയി ഒരു പേപ്പറിൽ ഉപ്പുകല്ല് വാരി ഇട്ടു, നേരെ വീടിന്റെ മതിലിൽ കയറി ഇരുപ്പായി.
അത്യധികം സന്തോഷത്തോടെ തുടുത്ത ഒരു ചാമ്പക്ക പൊളിച്ചപ്പോ , ദേ നല്ല മുഴുത്ത ഒരു പുഴു അതിൽ നിന്നും എന്നെ നോക്കി മന്ദഹസിച്ചു. പറമ്പിലേക്ക് ഒരേറു കൊടുത്തു അടുത്ത ചാമ്പക്ക പ്രാർത്ഥിച്ചുകൊണ്ട് തുറന്നു,ഹാവൂ പുഴുവില്ല!
ഒരു കഷണം എടുത്തു ഉപ്പുകല്ലും കൂട്ടി വായിലേക്ക് വെച്ച് ഒരു നിമിഷം കണ്ണുകളടചിങ്ങനെ ഇരുന്നു.
പെട്ടെന്ന് വീണ്ടും ഞാൻ ആ പഴയ പത്തു വയസ്സുകാരിയായ പോലെ !!!!!

gollam... :)
ReplyDeleteThnx :)
Delete