Wednesday, 13 March 2013

കലാലയത്തിലേക്ക് ഒരു വട്ടം കൂടി

തിരുവനന്തപുരത്തുനിന്നും  ബസില്‍  എറണാകുളത്തേക്ക് വരുന്ന യാത്രയില്‍ ആലപുഴയില്‍  എവിടെയോ ഒരു കോളേജിനു മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ മനസ്സിലൂടെ ഒരു നൂറു ഓര്‍മ്മകള്‍ മിന്നിമറഞ്ഞു.. പച്ച പട്ടുടുത്ത കുന്നിന്‍  മുകളിലെ മഞ്ഞ പൂശിയ എന്‍റെ ക്യാമ്പസ്‌, ആ വീഥികളിലൂടെ നടന്നു പോയതും, നടക്കല്ലുകളില്‍ കൂട്ടുകാരോടോപ്പം  സൊറ പറഞിരുന്നതും,  ആദ്യ പ്രണയലേഖനം കൈമാറിയ കോളേജ് ഗ്രൌണ്ടും, ഒരു കുടക്കീഴിയില്‍ നനുത്ത മഴയില്‍  നടന്നു നീങ്ങിയതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ. 

അവധികാലം ആയതുകൊണ്ടാകും  ക്ലാസ്സില്ല. കാമ്പസ് ശൂന്യം. 

നോക്കിയിരിക്കെ കാമ്പസ് ബഹളമയമായി.

സമയം ഏതാണ്ട് ഒന്‍പതര, കോളേജ് ഗേട്ടിനു മുന്‍പില്‍ S.F.I സഖാക്കളുടെ വക തീപൊരി പ്രസംഗം, സമരം   കണ്ടില്ലന്ന പോലെ മിണ്ടാതെ മുന്‍പോട്ടു നീങ്ങിയതും ഒരു സഖാവിന്‍റെ വക പുളിച്ച തെറി   
"എങ്ങോട്ടാടി നിന്‍റെ അമ്മേനെ കെട്ടിക്കാന്‍ പോണ പോലെ , ഇന്ന് ക്ലാസ്സില്ല വേഗം പോകാന്‍ നോക്ക് "

ഒരു K.S.U പ്രവര്‍ത്തക ആയ ഞാന്‍ അവരുടെ കണ്ണിലെ സാമാന്യം വലിയ ഒരു കരടു തന്നായിരുന്നു. S.F.I യുടെ പാനലില്‍ നില്‍ക്കാനാണ് ആദ്യ ക്ഷണം കിട്ടിയതെന്കിലും , ഞാന്‍ വേണ്ടെന്നു വെച്ച് K.S.U ല്‍ നില്‍ക്കുകയിരുന്നു. അതിന്‍റെ പക എല്ലാ സഖാകന്മാരുടെയും കണ്ണുകളില്‍  വ്യക്തമായിരുന്നു. 

സമരം  പൊളിച്ചു പ്രിന്‍സിപ്പല്‍ പോലീസ് അകമ്പടിയോടെ ഗേറ്റില്‍ എത്തി വിളംബരം നടത്തി , 

"പഠിക്കണം എന്നുള്ളവര്‍ക്ക് പോകാം ആരും തടയില്ല"   

കേട്ടപാതി നമ്മടെ ഗ്യാങ്ങ് , പറയുമ്പോ നമ്മള്‍ നാല് പേര് "MANB" പേരിന്റെ ആദ്യാക്ഷരം ചേര്‍ത്ത് ഉണ്ടാക്കിയ എന്തോ ഒരു പേര് .. ഞങ്ങള്‍ നാലും ഓടി കമ്പ്യൂട്ടര്‍ ലാബിലേക്ക്. 


ഓടിക്കിതച്ച് ലാബിലെത്തിയപ്പോള്‍ ക്ലാസ്സ് തുടങ്ങിയിരിക്കുന്നു, മിസ്സിന്‍റെ 
കൂര്‍ത്ത നോട്ടം കണ്ടില്ലാന്ന് വെച്ച് സീറ്റില്‍ പോയിരുന്നു.

" രാവിലെ ഒന്‍പതിന് എത്തണം എന്ന് ഞാന്‍ പറഞ്ഞതല്ലേ, അന്നേരം  സമരക്കരോന്നും ഇല്ലാര്‍ന്നു" എന്ന് പറഞ്ഞു പരിഭവത്തോടെ നീതു കീ ബോര്‍ഡില്‍ കുത്തികുറിക്കാന്‍ തുടങ്ങി.  
“ രാവിലെ ഒന്നും കഴിച്ചില്ല, നല്ല വിശപ്പ്‌ "  
“ എന്താണവിടെ പിറുപിറുപ്പ്..നേരം വൈകി ക്ലാസ്സില്‍ വരുക എന്നിട്ട് മറ്റുള്ളവരെ കൂടെ ശല്യപ്പെടുത്തുക "  
തല പിറകോട്ടു നാല്പത്തഞ്ചു ഡിഗ്രി ചെരിച്ചു പിടിച്ചു ഇരിക്കുന്ന എന്നെ നോക്കി മിസ്സ്‌ ദേഷ്യപ്പെട്ടു. 

അങ്ങനെ എത്രയോ ലാബുകള്‍ , ഔട്പുട്ട് കിട്ടാതെ നട്ടം തിരിഞ്ഞ ലാബ്‌ എക്സാം,  
സീറ്റ്‌ മാറി ഇരുന്നു ഔട്പുട്ട് കാണിച്ചു രക്ഷപ്പെട്ടതും, മൈക്രോസ്കോപ് വെച്ച് നോക്കിയാല്‍ മാത്രം മനസ്സിലാകുന്ന ഭാഷയില്‍ കോപ്പി എഴുതിയതും, ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക്ക് പോയി കോളേജ് മുഴുവന്‍ അറിഞ്ഞു സസ്പെന്‍ഷന്‍ വാങ്ങിയതും എല്ലം.... 

കുഞ്ഞു കുഞ്ഞു കുസൃതികളും, തമാശകളും, കളിയാക്കലുകളുമായ് എത്രവേഗമാണു
മൂന്ന് കൊല്ലം കടന്നു പോയത് ...അതിന്‍റെ ഇടയിലെ അല്പ്പായുസ്സായ പ്രണയവും 
അല്ലെങ്കിലും കാമ്പസ് പ്രണയങ്ങള്‍ക്ക് അത്രയൊക്കെയല്ലേ ആയുസ്സുള്ളു, ഫെയര്‍വെല്‍ കഴിയുന്നതോടെ അവസാനിക്കുന്ന ഒരു തരം വികാരം  ...പക്ഷേ ഓര്‍മ്മകള്‍ മാത്രം മരിക്കുന്നില്ല. സുഖകരമായ ഒരു നീറ്റല്‍ ബാക്കിയാക്കിക്കൊണ്ട് അതിപ്പഴും അവിടെത്തന്നെയുണ്ട്....

കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്തോന്നിയിട്ടുമില്ല.  പുതിയ ജോലി  പുതിയ കൂട്ടുകാര്‍ , പുതിയ  സ്ഥലം  ഞാന്‍മറന്നു പോയതാണോ...
 അറിയില്ല
 പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു ഇപ്പൊ  തോന്നുന്നു. എല്ലാം അതുപോലെ എന്‍റെ മനസ്സില്‍ ഉണ്ട്, എല്ലാവരും. 

ബസ്‌ മുന്നോട്ട്  എടുത്തപ്പോള്‍  ശൂന്യമായ കാമ്പസിനെ ഒന്നുകൂടെ തിരിഞ്ഞ് നോക്കി പതുക്കെ സീറ്റിലേക്ക് ചാരിയിരുന്ന് 
ഞാന്‍ കണ്ണുകളടച്ചു 


4 comments:

  1. നന്നാവുന്നുണ്ട് നിന്‍റെ എഴുത്തുകള്‍ Mebzz .....ആശംസകള്‍ !

    ReplyDelete
  2. Ha Ha kollalo..... Collegil Padikumbo thonnatha,ellatha oru Attachment Entha epo ninak?... Atho veruthe dialog mathram ollo?....?

    ReplyDelete
  3. ellada attachment onnum illa eppozhum..enkilum evideyokkeyo ellareyum miss cheyyunna pole...

    ReplyDelete